Welcome My Dear World…!!!

This blog is just an endeavor to pen and share some episodes of my life and some waves of thoughts that hit me. Please don’t mistake that you can study me as a whole in here. I’m sorry, for I too have many things to be kept reserved either within my family schema or within my psyche. But whatever that have been scribbled in this sunless sky is true. I promise.

All the inhabitants of Mother Earth are free to view this blog and post their critics, observations and suggestions.

Here mentations are drifting into a sunless sky...and I named it “Aphorisms”….Keep reading…

--Varun



Saturday, May 26, 2012

സുഭാഷിതം


ശക്തന്റെ തേര് ഉരുണ്ട വീഥികളിലൂടെ ആളൊഴിഞ്ഞ വെളുപ്പാങ്കലങ്ങളില്‍ "ഡൊ-ഡൊ-ഡൊ" ശബ്ദം മുഴക്കി ഞാന്‍ എന്റെ ബുള്ളെറ്റ് സ്റ്റാര്‍ട്ട്‌ ആക്കി പോകുമ്പോളൊക്കെ മനസ്സില്‍ തോന്നുന്ന ഒരു കാര്യം ഉണ്ട്.

മാളുകളും മള്‍ടിപ്ലെക്സുകളും  തിക്കും തിരക്കും, പിന്നെ പണ്ട് നമ്മുടെ മോഹന്‍ തോമസ്‌ പറഞ്ഞത് പോലെ കമ്പ്യൂട്ടറും ബ്ലുചിപ്പും കൊണ്ട് കളിക്കുന്ന കൊച്ചി തൊട്ടുള്ള നഗരങ്ങളെക്കാള്‍ എനിക്കിഷ്ടം പൂരത്തിന്ടെ ആവേശമുള്ള ആനപ്രേമികള്‍ തിങ്ങിപാര്‍ക്കുന്ന പാണ്ടിയും പഞ്ചാരിയും മുഴക്കുന്ന വടക്കുംനാഥന്റെ ആചാരവെടി കേട്ട് ഉണരുന്ന ഞാന്‍ സ്നേഹിക്കുന്നതിനേക്കാള്‍ എന്നെ സ്നേഹിക്കുന്ന ഞാന്‍ അറിയുന്നതിനേക്കാള്‍ എന്നെ അറിയുന്ന ശക്തന്‍ ഭരിച്ച വടക്കുംനാഥന്റെ ഈ മണ്ണാണ്....എന്റെ തൃശ്ശൂർ...

കഷ്ടിച്ച് രണ്ടര മാസങ്ങള്‍ക്ക് മുന്നെ ജോലി കഴിഞ്ഞു എറണാകുളത്തുനിന്നും വീട്ടിലേക്ക് വരും വഴി പറ്റിയ ഒരു അപകടത്തെ തുടര്‍ന്ന് പണിക്കു കയറ്റിയ എൻ്റെ ബുള്ളറ്റ് ഇന്നാണ് ഞാന്‍ പിന്നെ കാണുന്നത്. അവന്റെ രൂപത്തില്‍ ചില്ലറ മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. രണ്ടര മാസങ്ങള്‍ക്ക് ശേഷം എന്നെ എന്നും ആവേശം കൊള്ളിച്ച  അവൻ്റെ ശബ്ദവും ഞാന്‍ ഇന്ന് കേട്ടു. 

ജീവന്‍ എന്ന് പറയുന്നത് മരണ  സമയത്ത് ശരീരത്തില്‍ നിന്നും പോകുന്ന ആ എന്തോ ഒന്ന് മാത്രമല്ല. ജീവിച്ചിരിക്കുമ്പോള്‍ നമ്മളെ നമ്മളായി മനസിലാക്കി ഒപ്പം നില്‍ക്കുന്ന ചുരുക്കം ചില ബന്ധങ്ങളിലെക്കും വ്യാപിച്ചു നില്‍ക്കുന്ന ഒന്നാണ്. അതു ചിലപ്പോള്‍ പേശികളാല്‍ നിര്‍മിക്കപെട്ട ഹൃദയമുള്ള മനുഷ്യരാകാം. മറ്റുചിലപ്പോള്‍ വാര്‍പ്പിരുമ്പില്‍ പണിഞ്ഞെടുത്ത  ഹൃദയമുള്ള  എന്റെ ബുള്ളെറ്റ് ആകാം.

ആ വീഥികള്‍ കാതിരുക്കും പോല്ലേ എനിക്ക് ചിലപ്പോള്‍ തോന്നാറുണ്ട്. എന്നെ തണുപ്പ് അണിയിക്കാന്‍ പറ്റാതെ നിരാശനായി മടങ്ങി പോകേണ്ടി വരുന്ന ആ വെളുപ്പന്കാലവും കാത്തിരിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. പരുക്കില്‍ നിന്നും എഴുനേല്‍ക്കാന്‍ എനിക്ക് പ്രജോതനമേകുന്ന കാരണങ്ങള്‍ അനവധിയാണ്...

No comments:

Post a Comment